photo

ചേർത്തല:ഇൻസുലേറ്റഡ് വാനുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.മണ്ണഞ്ചേരി കാവുങ്കൽ തോപ്പുവെളി പരേതനായ മണിയപ്പന്റെ മകൻ അജയഘോഷ്(45)ആണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി 9 മണിയോടെ കാവുങ്കലിലെ വീട്ടിൽ നിന്ന് മായിത്തറയിലെ ഭാര്യ വീട്ടിലേയ്ക്ക് പോകുന്നതിനിടെ ദേശീയപാതയിൽ കണിച്ചുകുളങ്ങര കവലയിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അജയഘോഷിനെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.കെട്ടിടനിർമ്മാണ തൊഴിലാളിയാണ്.ഭാര്യ:രജനി.മാതാവ്:ശാന്ത.