അമ്പലപ്പുഴ:മുൻ പി.എസ്.സി അംഗം ദേവദത്ത് ജി. പുറക്കാടിന്റെ അഞ്ചാമത് ചരമവാർഷിക ദിനാചരണം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്നു. അമ്പലപ്പുഴ താമത്ത് ഹാളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ വിവിധ മേഖലയിലെ പ്രമുഖർ പങ്കെടുത്തു.ദേവദത്ത്.ജി. പുറക്കാടിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനക്കു ശേഷം നടന്ന അനുസ്മരണ സമ്മേളനം ട്രസ്റ്റ് ചെയർമാൻ വി.സി. സോമൻ ഉദ്ഘാടനം ചെയ്തു.