ambala

അമ്പലപ്പുഴ:സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും തടഞ്ഞുവച്ച എല്ലാ ആനുകൂല്യങ്ങളും ഉടൻ വിതരണം ചെയ്യുക, വീണ്ടും ശമ്പളം പിടിച്ചെടുക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സ്റ്റേറ്റ് എംപ്ളോയിസ് ആൻഡ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻ (സെറ്റൊ) അമ്പലപ്പുഴ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് പിടക്കൽ മോചന മുന്നേറ്റ സംരക്ഷണ സദസ്സ് നടത്തി. കെ.പി.എസ്.ടി.എ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് സി.പ്രദീപ് ഉദ്ഘാടനം ചെയ്തു.