ആലപ്പുഴ: കുട്ടനാട്ടിലെ പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു.
കാവാലം -സെന്റ് ത്രേസ്യാസ് എൽ.പി.എസ് (ഒന്ന്), പറയനടി (അഞ്ച്), അംബേദ്ക്കർ(ഏഴ്),കാവാലം (എട്ട്),കൊച്ചുകാവാലം(ഒൻപത്), വടക്കൻ വെളിയനാട്(10),മംഗലം (13)വാർഡുകൾ വനിതകൾക്കും തട്ടാശ്ശേരി (11 )പട്ടികജാതി സംവരണം.
തലവടി-കളങ്ങര (ഒന്ന്), കാരിക്കുഴി (രണ്ട്), നടുവിലേമുറി (നാല്), നാരകത്രമുട്ട് (ആറ്), മാണത്താറ (എട്ട്), ചക്കുളം (ഒൻപത്), തലവടി (11), ചൂട്ടുമാലി (12) വാർഡുകൾ വനിതകൾക്കും നീരേറ്റുപുറം (ഏഴ്), പട്ടികജാതി സംവരണം.
പുളിങ്കുന്ന് -വേണാട്ടുകാട് (ഒന്ന്), കോളേജ് (രണ്ട്), കണ്ണാടി (മൂന്ന്), അമ്പനാപ്പള്ളി (ആറ്), കാളകണ്ടം (10), കായൽപ്പുറം (12), മങ്കൊമ്പ് സ്റ്റാച്യു(15), ചതുർത്ഥ്യാഗിരി(16) വനിത വാർഡുകളും കിഴക്കേത്തലയ്ക്കൽ (ഏഴ്)പട്ടികജാതി സംവരണം
ചമ്പക്കുളം - ചിറയ്ക്കുപുറം (ഒന്ന്) ,മങ്കൊമ്പ് തെക്കേകര (രണ്ട്) ,കണ്ടങ്കരി (ആറ്), പുല്ലങ്ങടി(ഏഴ്), ചമ്പക്കുളം (എട്ട്), നാട്ടായം (11), അമിച്ചക്കരി (12) വാർഡുകൾ വനിതകൾക്കും കോയിക്കരി (13) പട്ടികജാതി സംവരണം.
നെടുമുടി - പൊങ്ങ(രണ്ട്), നെടുമുടി സൗത്ത് (അഞ്ച്), ചമ്പക്കുളം നോർത്ത് (എട്ട്), ചമ്പക്കുളം (ഒൻപത്), മണപ്ര (10), വൈശ്യംഭാഗം സൗത്ത് (12), വൈശ്യംഭാഗം നോർത്ത് (13), പഴയകരി (15)വാർഡുകൾ വനിതകൾക്കും ചേന്നങ്കരി (3)പട്ടികജാതി സംവരണം.
തകഴി - പടഹാരം (രണ്ട്), തെന്നടി (നാല്), വേഴപ്രം (അഞ്ച്), കുന്നുമ്മ (11), കുന്നുമ്മ വടക്ക് (12), തകഴി വടക്ക് (13) വാർഡുകൾ വനിതകൾക്കും കരുമാടി (ഒന്ന്) പട്ടികജാതി വനിതക്കും കേളമംഗലം (7)പട്ടികജാതി സംവരണം.
എടത്വ - ചങ്ങങ്കരി (മൂന്ന്), എടത്വ സെന്റർ (അഞ്ച്), എടത്വ ഈസ്റ്റ് (ആറ്), എടത്വ സൗത്ത് (ഏഴ്), പാണ്ടങ്കരി സൗത്ത് (എട്ട്), കോയിൽമുക്ക് നോർത്ത് (11), പച്ച വെസ്റ്റ് (14), തായങ്കരി വെസ്റ്റ് (15) വാർഡുകൾ വനിതക്കും ചങ്ങങ്കരി സൗത്ത് (13)പട്ടികജാതി സംവരണം.
കൈനകരി - കുട്ടമംഗലം (ഒന്ന്), കിഴക്കേചേന്നങ്കരി (ആറ്), ഐലന്റ് വാർഡ് (ഏഴ്), തെക്കേവാവക്കാട് (എട്ട്), ഇടപ്പള്ളി (10), അറന്നൂറ്റുംപാടം (13), പടിഞ്ഞാറേകുട്ടമംഗലം (14), തോട്ടുകടവ് (15)വാർഡുകൾ വനിതകൾക്കും പഞ്ചായത്ത് വാർഡ് (ഒൻപത്) പട്ടികജാതി സംവരണം.
നീലംപേരൂർ -നീലംപേരൂർ സൗത്ത് (മൂന്ന്), ഈര നോർത്ത് (നാല്), ചക്കചംപാക്ക (അഞ്ച്), പയറ്റുപാക്ക (ഏഴ്), വാലടി (എട്ട്), ചെറുകര ഈസ്റ്റ് (11), ചെറുകര വെസ്റ്റ് (12) വാർഡുകൾ വനികൾക്കും നാരകത്തറ (ഒൻപത്) പട്ടികജാതി സംവരണം ചെയ്തുരിക്കുന്നു.