ആലപ്പുഴ: സംസ്ഥാന സർക്കാർ ജീവനക്കാരുടെ അനുവാദമില്ലാതെ ശമ്പളം പിടിച്ചെടുക്കുവാനുള്ള ധനമന്ത്രിയുടെ തീരുമാനം ഭരണഘടനയോടുള്ള വെല്ലുവിളിയും പൗരന്റെ ജീവിക്കാനുള്ള അവകാശത്തിന് മേലുള്ള കടന്നുകയറ്റവുമാണെന്ന് എൻ.ജി.ഒ സംഘ് സംസ്ഥാന സെക്രട്ടറി എ.പ്രകാശ് പറഞ്ഞു. എൻ.ജി.ഒ. സംഘ് സംഘടിപ്പിച്ച പ്രതിഷേധവാരത്തിന്റെ സമാപന സമ്മേളനം സംസ്ഥാന ജലഗതാഗത വകുപ്പ് ഡയറക്ടറേറ്റ് കോമ്പൗണ്ടിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് കെ. മധു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ജെ.മഹാദേവൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ്മാരായ കെ.ആർ.വേണു, എസ്.സുഭാഷ്, ജില്ലാ സമിതി അംഗങ്ങളായ ഷിനിൽ കുമാർ, കെ.രാമനാഥ്, ആർ.അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു.