കായംകുളം: മുഴങ്ങോടിക്കാവ് സൻമ സന്നദ്ധ സംഘടനയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ആഘോഷിക്കും.

പുല്ലുകുളങ്ങര എൻ.ആർ.പി.എം സ്കൂളിന് കിഴക്കുവശം മാലിന്യക്കൂമ്പാരമായ സ്ഥലം വൃത്തിയാക്കി മനോഹരമായ പൂന്തോട്ടം ഒരുക്കിയും ഗാന്ധിയുടെ അപൂർവ്വ ചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചുമാണ് ഗാന്ധി ജയന്തി ആഘോഷം. നീർക്കുന്നം ജനസേവിനി വായനശാലയുമായി ചേർന്നാണ് ഗാന്ധി ചിത്രപ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.

നാളെ രാവിലെ പത്തിന് യു.പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഡോ.എം.എച്ച്.രമേശ് കുമാർ അദ്ധ്യക്ഷത വഹിയ്ക്കും.