ആലപ്പുഴ : വിവിധ പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ നറുക്കെടുപ്പിലൂടെ തീരുമാനിച്ചു. പഞ്ചായത്തും വാർഡുകളും :കുമാരപുരം: കാട്ടിൽ മാർക്കറ്റ് (ഒന്ന്), താമല്ലാക്കൽ (മൂന്ന്), കാഞ്ഞിരത്ത് (നാല്), സൊസൈറ്റി (10), പഞ്ചായത്ത് ഓഫീസ് (11), പൊത്തപ്പള്ളി (12), ഇ.എ.എൽപി.എസ് (13), പഴയചിറ (14) വാർഡുകൾ വനിതകൾക്കും അനന്ദപുരം പാലസ് (07)പട്ടികജാതി സംവരം.

വീയപുരം: തുരുത്തേൽഭാഗം (മൂന്ന്), കാരിച്ചാൽ വടക്ക് (ഏഴ്), കാരിച്ചാൽ തെക്ക് (എട്ട്), കലയംകുളങ്ങര (ഒൻപത്) ത്രവിക്രമപുരം (10), പായിപ്പാട് പടിഞ്ഞാറ് (12) എന്നിവ വനിതയും മുറിഞ്ഞപുഴ ഭാഗം (13)പട്ടികജാതി ജനറൽ വീയപുരം (ഒന്ന്) പട്ടികജാതി സ്ത്രീ സംവരണ വാർഡ്

ചെറുതന: പാണ്ടി (ഒന്ന്), പോച്ച (രണ്ട്), ചക്കുരേത്ത് (ആറ്), വെട്ടോലിൽ (ഏഴ്), ഹൈസ്‌കൂൾ വാർഡ് (എട്ട്), ചെറുതന തെക്കേക്കര (10) എന്നിവ വനിതയും ചെറുതന വടക്കേക്കര (13) പട്ടികജാതി ജനറൽ, ആനാരിതെക്കേക്കര (നാല്) പട്ടികജാതി സ്ത്രീ സംവരണ വാർഡ്.

കാർത്തികപ്പള്ളി: മഹാത്മഗാന്ധി സ്മാരക വായനശാല (മൂന്ന്), തോട്ടുകടവ് (നാല്), പുതുക്കുണ്ടം (ആറ്), വാതല്ലൂർ കോയിക്കൽ (07), വലിയകുളങ്ങര (09), തോട്ടുകടവ് യു.പി.എസ് (10), മഹാകവി കുമാരനാശനാശൻ സ്മാരക വായനശാല (13) എന്നിവ വനിതയും പണ്ടാരച്ചിറ (02) പട്ടികജാതി സംവരണ വാർഡും.

വെളിയനാട്: കുമരംകരി (നാല്), തച്ചേടം (അഞ്ച്), കുന്നംകരി (ആറ്), കിടങ്ങറ (ഏഴ്), കിടങ്ങറ ബസാർ (ഒൻപത്), കുരിശുംമുട് (10), പൂച്ചാൽ (13) എന്നിവ വനിതകൾക്കും വെളിയനാട് തെക്ക് (11)പട്ടികജാതി സംവരണ വാർഡുമാണ്.

പള്ളിപ്പാട് :കുരീത്തറ (നാല്), തെക്കേക്കര കിഴക്ക് (അഞ്ച്), കോട്ടയ്ക്കകം (ഏഴ്), പേർകാട് (12), നീണ്ടൂർ (13) എന്നിവ വനിതകൾക്കും സംവരണ മണ്ഡലങ്ങളാണ്. നടുവട്ടം (10)പട്ടികജാതി തെക്കുംമുറി (എട്ട്), മരങ്ങാട്ടുവിള (11) പട്ടികജാതി സ്ത്രീ സംവരണവാർഡുമാണ്.
തൃക്കുന്നപ്പുഴ:ലക്ഷ്മിത്തോപ്പ് (രണ്ട്), ഇടപ്പള്ളിത്തോപ്പ് മൂന്ന്), കക്കാമടയ്ക്കൽ(നാല്), വലിയപറമ്പ് (അഞ്ച്), കോട്ടേമുറി (ഒൻപത്), മതുക്കൽ(10), പാനൂർ സെൻട്രൽ (14), പാനൂർ വടക്ക് (15), പല്ലന തെക്ക് (17) വാർഡ് സ്ത്രീകൾക്കും പതിയാങ്കര വടക്ക് (എട്ട്) പട്ടികജാതി സംവരണവുമാണ്.

കരുവാറ്റ: കാരമുട്ട് (ഒന്ന്), പഞ്ചായത്ത് ഓഫീസ് (നാല്), എൻ.എസ്.എസ്.എച്ച്.എസ് (ഏഴ്), സമുദായത്തിൽ (ഒൻപത്), ഇ.എ.എൽ.പി.എസ് കുഴിക്കാട് (11), നാരായണവിലാസം (12), ഹസ്‌ക്കപുരം (13), വില്ലേജ് ഓഫീസ്(15) വാർഡുകൾ സ്ത്രീകൾക്കും സെന്റ ജയിംസ് യു.പി.എസ് (എട്ട്) പട്ടികജാതി സംവരണ വാർഡുകളുമാണ്.