മുതുകുളം: മുതുകുളം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ കൊവിഡ് പരിശോധന നടത്തുന്നത് വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാതെയെന്ന് ആരോപണം. പരിശോധനയ്ക്ക് എത്തുന്നവർ സാമൂഹ്യ അകലം പാലിക്കാത്തതിനാൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
ആന്റിജൻ, ആർ.ടി.പി.സി.ആർ പരിശോധന നടത്തിയശേഷം അവിടം സോഡിയം ഹൈപ്പോക്ലോറേറ്റ് ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കേണ്ടതുണ്ട് .എന്നാൽ യാതൊരുവിധ അണുനശീകരണ ഇവിടെ നടക്കുന്നില്ല .വിഷയം ഡി.എം.ഒയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഇടപെടൽ ഉണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.സുരക്ഷാ ക്രമീകരണം ഒരുക്കാൻ മുതുകുളം ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത് അധികൃതരോട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ആണ് ആവശ്യപ്പെടേണ്ടത്. എന്നാൽ ഇതുണ്ടാവുന്നില്ലെന്നാണ് ആരോപണം .