ആലപ്പുഴ: നഗരസഭയിലെ 52 വാർഡുകളിലും പ്രളയബാധിതർക്കും, കൊവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾക്കും ജീവനോപാധികൾ വിതരണം ചെയ്യാൻ നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി തീരുമാനിച്ചു. 2.50 കോടി രൂപയുടെ പദ്ധതി വഴി ആട്, കോഴി, കിടാവ്, ഗ്രോബാഗ് എന്നിവയാണ് നൽകുക. നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ കോയാപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. രാജു താന്നിക്കൽ, ജോൺ ബ്രിട്ടോ, ഡി.സലിംകുമാർ, പാർവതീ സംഗീത്, ലൂയിസ്, കരോളിൻ പീറ്റർ എന്നിവർ സംസാരിച്ചു.