ചാരുംമൂട് : താമരക്കുളം പഞ്ചായത്ത് ഒൻപതാം വാർഡിൽ പുഴുവരിച്ച മത്സ്യം വിപണനം ചെയ്തതായി പരാതി. മീൻ വാങ്ങിയ വീട്ടുകാർ ഉപയോഗിക്കാൻ കഴിയാതെ കുഴിച്ചു മൂടുകയായിരുന്നു. പാചകം ചെയ്യാനായി മത്സ്യം മുറിച്ചപ്പോഴാണ് പുഴുക്കളെ കണ്ടത്. വീട്ടുകാർ ആരോഗ്യ വകുപ്പിന് പരാതി നൽകി.