a

മാവേലിക്കര: ചെട്ടികുളങ്ങര വരിക്കോലിൽ ജംഗ്ഷനിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരു യുവാവ് കൂടി മരിച്ചു. ചെട്ടികുളങ്ങര കൈതവടക്ക് കണ്ണങ്കര വീട്ടിൽ സനലിന്റെ മകൻ സംഗീത് (ഉണ്ണിക്കുട്ടൻ–21) ആണ് കഴിഞ്ഞ ദിവസം രാത്രിയിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ചെട്ടികുളങ്ങര പേള ബിന്ദു ഭവനത്തിൽ പരേതനായ രമണന്റെയും ബിന്ദുവിന്റെയും മകൻ അഭിജിത് (അപ്പു–22) അപകടം നടന്നു അരമണിക്കൂറിനുള്ളിൽ മരിച്ചിരുന്നു. സംഗീതിനൊപ്പം ബൈക്കിൽ ഉണ്ടായിരുന്ന ചെട്ടികുളങ്ങര ഈരേഴ വടക്ക് ഉമേഷ് ഭവനത്തിൽ നിഖിൽ പരിക്കുകളോടെ ചികിത്സയിലാണ്. ഗംഗയാണ് മരിച്ച സംഗീതിന്റെ മാതാവ്.