a

മാവേലിക്കര: കുന്നത്ത് അനധികൃതമായി കുഴിക്കുന്ന കുഴൽക്കിണറിനെതിരെ കുന്നം മുണ്ടുചാലിൽ ജനകീയ കുടിവെള്ള സംരക്ഷണ സമിതി 46 ദിവസമായി തുടരുന്ന കുടിവെള്ള സംരക്ഷണ സമരം താത്കാലികമായി അവസാനിപ്പിച്ചു. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് തഴക്കര പഞ്ചായത്ത് സെക്രട്ടറി കുഴൽക്കിണർ നിർമ്മാതാക്കൾക്ക് സ്റ്റോപ്പ് മെമ്മോ നൽകിയതിനെത്തുടർന്നാണ് സമരം നിറുത്തിയത്.

സമര സമാപന യോഗം യോഗം ബി.ജെ.പി ജില്ലാ ട്രഷറർ കെ.ജി. കർത്ത ഉദ്ഘാടനം ചെയ്തു. തഴക്കര ഏരിയ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ നായർ അദ്ധ്യക്ഷനായി. മാവേലിക്കര നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ. അനൂപ് മുഖ്യപ്രഭാഷണം നടത്തി.സാംസ്കാരിക സെൽ കൺവീനർ ഗോപൻ ചെന്നിത്തല, മാവേലിക്കര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.കെ.വി. അരുൺ, ജില്ല കമ്മിറ്റിയംഗം എം.എസ്. ഉണ്ണിത്താൻ, എ.സി പ്രസന്നകുമാർ, മണ്ഡലം കമ്മിറ്റിയംഗം ബിനു ചാങ്കൂരേത്ത്, ഏരിയ സെക്രട്ടറി ഹരികൃഷ്ണൻ കുന്നം, രോഹിത് രാജ്, സമരസമിതി ചെയർമാൻ സുധീപ്, ജനറൽ കൺവീനർ പ്രശാന്ത്, ഉണ്ണിക്കൃഷ്ണൻ, സജു, ശ്രീലക്ഷ്മി, ഒ.മനു, ധന്യ രാജീവ് എന്നിവർ സംസാരിച്ചു.