ചാരുംമൂട് : ശ്രീനാരായണ ഗുരുദേവന്റെ പേരിൽ ഓപ്പൺ സർവ്വകലാശാല രൂപികരിക്കുവാനുള്ള സർക്കാരിന്റെ തീരുമാനത്തെ എസ് എൻ ഡി പി യോഗം ചാരുംമൂട് യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മറ്റി അഭിനന്ദിച്ചു. ലോകമെമ്പാടുമുള്ള പഠിതാക്കൾക്ക് ഉപകരിക്കത്തക്ക വിധത്തിൽ ഗുരുദേവ ദർശനവും കൃതികളും പഠന ഗവേഷണ വിഷയങ്ങൾ ആക്കേണ്ടതാണ്. നമുക്ക് ജാതിയില്ലാ വിളംബരത്തിന്റെ ശതാബ്ദി സ്മാരകമായി തലസ്ഥാന നഗരിയിൽ സർക്കാർ നേതൃത്വത്തിൽ ഗുരുദേവന്റെ പ്രതിമ സ്ഥാപിച്ചതും അഭിനന്ദനാർഹമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
യോഗത്തിൽ ചെയർമാൻ ജയകുമാർ പാറപ്പുറം അദ്ധ്യക്ഷത വഹിച്ചു.കൺവീനർ ബി.സത്യപാൽ, വൈസ് ചെയർമാൻ ആർ.രഞ്ജിത്ത്, കമ്മറ്റിയംഗങ്ങളായ എസ്.എസ് അഭിലാഷ് കുമാർ ,വി.ചന്ദ്രബോസ് എന്നിവർ പങ്കെടുത്തു.