മാവേലിക്കര- ആലപ്പുഴ ജില്ലാ ടെന്നിക്കോയ് അസോസിയേഷന്റെ വാർഷിക പൊതുയോഗം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ.ഹരിഹരൻപിള്ള അദ്ധ്യക്ഷനായി. സംസ്ഥാന ടെന്നിക്കോയ് അസോസിയേഷൻ സെക്രട്ടറി ശ്യാമ സ്വാമിനാഥൻ മുഖ്യാതിഥിയായി. ഭാരവാഹികളായി സന്തോഷ് ജോസഫ് കൊച്ചുപറമ്പിൽ (പ്രസിഡന്റ്), മനോജ് നമ്പൂതിരി, എസ്. ശ്രീകല (വൈസ് പ്രസിഡന്റ്), എസ്.ശരൺ കുമാർ (സെക്രട്ടറി), ലക്ഷ്മൺ എം.ജി (ജോ.സെക്രട്ടറി), അംബിക പിള്ള (ട്രഷറർ), രഞ്ജു സഖറിയ (ജില്ലാ സ്‌പോർടസ് കൗൺസിൽ അംഗം), വി.മനോജ് (സംസ്ഥാന അസോസിയേഷൻ പ്രതിനിധി) എന്നിവരെ തിരഞ്ഞെടുത്തു.