ആലപ്പുഴ: ടി.വി .സാംബശിവൻ ഫൗണ്ടേഷന്റെ മൂന്നാമത് പുരസ്ക്കാരത്തിന് അദ്ധ്യാപകനും, നാടൻ പാട്ട് ഗവേഷകനുമായ പുന്നപ്ര ജ്യോതികുമാർ അർഹനായി. കലാ,കാവ്യ, അദ്ധ്യാപന മേഖലകളിലെ സംഭാവനകൾ പരിഗണിച്ചാണ് അവാർഡ് നൽകുന്നത്. 6ന് കേരള സംഗീത നാടക അക്കാദമി മുൻ വൈസ് ചെയർമാൻ ടി.എം എബ്രഹാം അവാർഡ് വിതരണം ചെയ്യും.