തുറവൂർ: എസ്.എൻ.ഡി.പി.യോഗം ചേർത്തല യുണിയൻ കൗൺസിലറും ശാഖാ ചെയർമാനുമായിരുന്ന കെ.പി.സുരേഷിനെ കോടംതുരുത്ത് 685-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ യോഗത്തിൽ ശാഖാ പ്രസിഡൻറ് പി.ജയകുമാർ അദ്ധ്യക്ഷനായി. കെ.പി.സുരേഷിനോടുള്ള ആദരസൂചകമായി ശാഖാ ഓഫീസിന് മുന്നിൽ സ്ഥാപിച്ച ശിലാഫലകം അനാച്ഛാദനം യൂണിയൻ പ്രസിഡൻറ് കെ.വി.സാബു ലാലും സ്മാരക ഹാൾ ഉദ്ഘാടനം യൂണിയൻ സെക്രട്ടറി വി.എൻ.ബാബുവും നിർവഹിച്ചു. ശാഖാസെക്രട്ടറി കെ.എൻ. പൊന്നപ്പൻ, വൈസ് പ്രസിഡന്റ് കെ.ജി.പ്രതാപൻ തുടങ്ങിയവർ സംസാരിച്ചു.