ചാരുംമൂട് : പഞ്ചായത്ത് സെക്രട്ടറിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പാലമേൽ ഗ്രാമ പഞ്ചായത്ത് ഓഫീസ് താത്ക്കാലികമായി അടച്ചു. ഇന്നലെയാണ് സെക്രട്ടറിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യ പ്രവർത്തകർക്ക് രോഗബാധയുണ്ടായതോടെ പാലമേൽ പി.എച്ച്.സിയും അടച്ചിരുന്നു. പി.എച്ച്.സിയിൽ ഇന്നലെ ഒരാൾക്കു കൂടി രോഗം സ്ഥിരീകരിച്ചു.പഞ്ചായത്ത് പ്രദേശത്ത് മറ്റ് രണ്ട് പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
താമരക്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനും ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ ആശുപത്രയിൽ അണുനശീകരണം നടത്തി. ഇന്ന് ആശുപത്രി പ്രവർത്തിക്കില്ല. നൂറനാട് ഗ്രാമ പഞ്ചായത്തിൽ ഇന്നലെ 200 പേർക്ക് ആന്റിജൻ പരിശോധന നടത്തിയതിൽ മൂന്നുപേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ രണ്ടു പേർ പാലമേൽ പഞ്ചായത്തു നിവാസികളാണ്.