ഹരിപ്പാട് : ഗാന്ധിജയന്തി ദിനമായ നാളെ മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി പ്രഭാതവും ലേബർബാങ്ക് രൂപീകരണവും നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ തൊഴിൽ മാന്ദ്യം അനുഭവിക്കുന്ന വിവിധ മേഖലയിലെ തൊഴിൽ രഹിതർക്ക് തൊഴിൽ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ലേബർ ബാങ്ക് രൂപീകരിക്കുന്നത്. ജില്ലാ പഞ്ചായത്ത് അംഗം ജോൺ തോമസ് ചടങ്ങിൽ അദ്ധ്യക്ഷനാകും.