ചേർത്തല:കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കടക്കരപ്പള്ളി പഞ്ചായത്ത് 11-ാം വാർഡ് തൈയ്ക്കൽ തയ്യിൽ സത്യൻ(64) മരിച്ചു.രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് രണ്ട് ദിവസമായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു .കുടുംബാംഗങ്ങളും ബന്ധുക്കളുമടക്കം 4 പേർ കൂടി രോഗം ബാധിച്ച് ചികിത്സയിലാണ്. ഭാര്യ:മന്ദാകിനി.മക്കൾ:സുമീഷ്,സുധീഷ്.മരുമക്കൾ:സുനിത,സിമി.