ഹരിപ്പാട്: തൃക്കുന്നപ്പുഴ പഞ്ചായത്ത് ഒന്നാം വാർഡിലെ വാടേക്കാട്ടിൽ തുണ്ടിൽ-അൻപറയിൽ റോഡിന് ഹാർബർ എൻജിനിയറിംഗ് വകുപ്പിൽ നിന്ന് 72.30 ലക്ഷം രൂപ അനുവദിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.