മാന്നാർ : ജില്ലയിലെ മികച്ച ക്ലബിനുള്ള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ പുരസ്‌കാരം ബുധനൂർ, പെരിങ്ങിലിപ്പുറം പ്രപഞ്ചം ക്ലബിന് ലഭിച്ചു. 50,000 രൂപയും പ്രശസ്തി പത്രവും ക്ലബിന് സമ്മാനിക്കും. ജില്ലാ യുവജനക്ഷേമ ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 748 ക്ലബുകളിൽ നിന്നുമാണ് പ്രപഞ്ചത്തിനെ തിരഞ്ഞെടുത്തത്. ക്ലബ് പ്രസിഡന്റ് പ്രവീൺ. എൻ. പ്രഭ, സെക്രട്ടറി മനു എം. എന്നിവരുടെ നേതൃത്വത്തിൽ സ്‌പോർട്സ്, ആർട്സ് എന്നിവ കൂടാതെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും മികച്ച പ്രവർത്തനമാണ് ക്ളബ് നടത്തിവന്നിരുന്നത്. ഈ വർഷം തന്നെ കേന്ദ്രഗവൺമെന്റിന്റെ നെഹ്റു യുവകേന്ദ്ര പുരസ്‌കാരവും. പ്രപഞ്ചം ക്ലബിന് ലഭിച്ചിരുന്നു.