bineesh

പൂച്ചാക്കൽ: വയറു വേദനയെ തുടർന്ന് ലാബിൽ സ്കാൻ ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. പാണാവള്ളി പള്ളിവെളി വടക്കേ കീഴാഞ്ഞലിയിൽ, പാണാവള്ളി പഞ്ചായത്ത് റിട്ട.ജീവനക്കാരനായ വിശ്വംഭരന്റെ മകൻ ബിനീഷാണ് (35) മരിച്ചത്. രണ്ടു ദിവസമായി പൂച്ചാക്കലിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് വേദന ഗുരുതരമായതിനെ തുടർന്ന് ചേർത്തലയിലെ ലാബിൽ സ്ക്കാനിംഗ് നടക്കവേ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് നടക്കും. അമ്മ: ഉഷ. ഭാര്യ: രേഖ. മകൻ: ആദി ബിനീഷ്.