മുതുകുളം: കൊവിഡ് ബാധിച്ച് മുതുകുളം സ്വദേശിയായ ഗ്രഫ് സൈനികൻ അസാമിൽ മരിച്ചു. മുതുകുളം തെക്ക് പുത്തൻപുരയിൽ രാമകൃഷ്ണന്റെ മകൻ ശ്രീനിവാസൻ (ജയകുമാർ-50) ആണ് മരിച്ചത്. അരുണാചൽ പ്രദേശിൽ ജോലി ചെയ്തു വരികയായിരുന്ന ശ്രീനി​വാസനെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ ആറിനാണ് അസാമി​ലെ ഡിബ്രുഗഢിലെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ മരി​ച്ചു. ഭാര്യ:ശുഭ. മക്കൾ: നീതു, നവ്യ. അമ്മ: പൊന്നമ്മ.