kalitha

ന്യൂഡൽഹി: പൗരത്വപ്രക്ഷോഭവുമായി ബന്ധപ്പെട്ട്​ അറസ്​റ്റിലായ വനിതാ വിദ്യാർത്ഥി സംഘടനയായ ​പിഞ്ച്ര​ തോഡ്​ പ്രവർത്തകയും ജെ.എൻ.യു വിദ്യാർത്ഥിയുമായ ദേവാംഗന കലിതയ്ക്ക്​ ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു.

നിലവിലെ സാഹചര്യത്തിൽ അവരെ തടങ്കലിൽ വയ്ക്കേണ്ടതില്ലെന്ന്​ ചുണ്ടിക്കാട്ടിയ ജസ്​റ്റിസ്​ സുരേഷ്​ കുമാർ 25,000 രൂപയും വ്യക്തിഗത ബോണ്ടും ആൾ ജാമ്യത്തിലും പുറത്തിറങ്ങാവുന്നതാണെന്ന്​ വ്യക്തമാക്കി. തെളിവ്​ നശിപ്പിക്കുമെന്നോ ഇവർ മ​റ്റാരെയെങ്കിലും സ്വാധീനിക്കുമെു​ന്നോ പറയുന്നതിൽ കഴമ്പില്ല. സീൽ ചെയ്​ത കവറിൽ സമർപ്പിച്ച കേസ്​ ഡയറിയിൽ ഇവർ സമാധാനപരമായ പ്രതിഷേധമാണ്​ നടത്തിയെന്ന്​ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ജസ്റ്റിസ് പറഞ്ഞു.

ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമാണെന്ന് ആരോപിച്ച്​ മേയ്​ 24നാണ്​ പൊലീസ്​ വീട്ടിൽ നിന്നും ദേവാംഗനയെയും സുഹൃത്ത് നതാഷയെയും പൊലീസ്​ കസ്​റ്റഡിയിലെടുത്തിരുന്നു. കേസിൽ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചു. എന്നാൽ ഡൽഹി കലാപം, കൊലപാതകം എന്നിവയിൽ ബന്ധമുണ്ടെന്നാരോപിച്ച്​ ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.