jose-k-mani

ഉത്തരവിൽ വിയോജിച്ച് കമ്മിഷനിലെ മൂന്നാമത്തെ അഗം

ന്യൂഡൽഹി: കേരള കോൺഗ്രസ് -മാണി വിഭാഗമായി ജോസ്. കെ മാണി പക്ഷത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചു. പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം രണ്ടിലയും ജോസ് പക്ഷത്തിന് അനുവദിച്ചു.

പാർട്ടി പേരിലും ചിഹ്നത്തിലും പി.ജെ ജോസഫ് വിഭാഗം ഉന്നയിച്ച അവകാശവാദം ഭൂരിപക്ഷ വിധിയിലൂടെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളിയത്. ജോസ് പക്ഷത്തിന് നിയമനിർമ്മാണ സഭാംഗങ്ങളുടെയും സംസ്ഥാന സമിതിയുടെയും ഭൂരിപക്ഷ പിന്തുണയുണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറയും കമ്മിഷണർ സുശീൽ ചന്ദ്രയും ഉത്തരവിൽ വ്യക്തമാക്കി. എന്നാൽ സംസ്ഥാന കമ്മിറ്റിയിൽ ഭൂരിപക്ഷം ആർക്കെന്ന് കണ്ടെത്തുന്നതിന് ഇരുവിഭാഗങ്ങളെയും പിന്തുണയ്ക്കുന്നവരുടെ വിശദമായ സത്യവാങ്മൂലം വീണ്ടും ആവശ്യപ്പെടണമെന്നും, നിലവിലെ സത്യവാങ്മൂലങ്ങളിൽ പിശകുകൾ പ്രകടമാണെന്നും ചൂണ്ടിക്കാട്ടി കമ്മിഷനിലെ മൂന്നാമത്തെ അംഗം അശോക് ലവാസ വിയോജിച്ചു.

കേരള കോൺഗ്രസ്-എമ്മിന് പാർലമെൻറിൽ രണ്ടും (ലോക്സഭയിൽ ഒന്ന്, രാജ്യസഭയിൽ ഒന്ന്) നിയമസഭയിൽ അഞ്ചും അംഗങ്ങളാണുള്ളത്. ഇതിൽ ജോസ് പക്ഷത്തിന് രണ്ട് എം.പിമാരുടെയും രണ്ട് എം.എൽ.എമാരുടെയും പിന്തുണയുണ്ട് . ജോസഫ് വിഭാഗത്തിന് മൂന്ന് എം.എൽ.എമാരുടെ പിന്തുണയും.സംസ്ഥാന കമ്മിറ്റിയംഗങ്ങളിൽ 174 പേരുടെ പിന്തുണ ജോസ് പക്ഷത്തിനാണ്. 117 പേരുടെ പിന്തുണയാണ് ജോസഫ് പക്ഷത്തിനുള്ളത്. അഡ്വ.പ്രിൻസ് ലൂക്കോസ്, മേരി സെബാസ്റ്റ്യൻ, ജോസ് വടക്കേക്കര, ഇഖ്ബാൽ കുട്ടി, കുര്യൻ പി.കുര്യൻ എന്നീ അഞ്ച് പേർ ഇരുപക്ഷത്തെയും പിന്തുണയ്ക്കുന്നതിനാൽ ഇവരുടെ സത്യവാങ്മൂലം പരിഗണിച്ചില്ല. തർക്കം കോടതിയുടെ പരിഗണനയിലായതിനാലും, പാർട്ടി പിളർന്നിട്ടില്ലാത്തതിനാലും പാർട്ടി പേരും ചിഹ്നവും അനുവദിക്കുന്നതിൽ കമ്മിഷന് ഇടപെടാനാവില്ലെന്ന ജോസഫ് പക്ഷത്തിന്റെ വാദം കമ്മിഷൻ തള്ളി.

2018 മാർച്ചിലെ സംഘടനാ തിരഞ്ഞെടുപ്പിൽ 450 അംഗ സംസ്ഥാന സമിതിയെയാണ് തിരഞ്ഞെടുത്തിരുന്നത്. എന്നാൽ ഇതിന്റെ യഥാർത്ഥ രേഖ ലഭ്യമാക്കിയില്ല. സംസ്ഥാന കമ്മിറ്റിയിൽ തങ്ങളെ പിന്തുണയ്ക്കുന്നവരെന്ന് കാട്ടി 314 പേരുടെ പട്ടിക ജോസ് പക്ഷവും, 255 പേരുടെ പട്ടിക ജോസഫ് പക്ഷവും നൽകി. ഇരുവിഭാഗങ്ങളുടെയും സത്യവാങ്മൂലങ്ങളിലെ സമാനമായുള്ള 305 പേരുകൾ അംഗീകരിച്ച് ,അവരിൽ നിന്നാണ് ഭൂരിപക്ഷ പിന്തുണ കണക്കാക്കിയത്.

തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ന്റെവി​ധി​ ​കേ​ര​ളാ​ ​കോ​ൺ​ഗ്ര​സ്സി​ന്റെ​ ​രാ​ഷ്ട്രീ​യ​ ​അ​ന്ത്യം​ ​ആ​ഗ്ര​ഹി​ച്ച​വ​രെ​ ​നി​രാ​ശ​പ്പെ​ടു​ത്തി. രാ​ജ്യ​സ​ഭാ​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ലും​ ​അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തി​ലും​ ​നി​ന്ന് ​വി​ട്ടു​ ​നി​ന്ന് ​നി​ക്ഷ്പ​ക്ഷ​ത​ ​പാ​ലി​ക്ക​ണ​മെ​ന്ന​ ​പാ​ർ​ട്ടി​ ​വി​പ്പ് ​ലം​ഘി​ച്ച​ ​എം.​എ​ൽ.​എ​മാ​ർ​ക്കെ​തി​രാ​യ​ ​നി​യ​മ​ന​ട​പ​ടി​ ​ശ​ക്ത​മാ​ക്ക​മെ​ന്ന് ​സ്പീ​ക്ക​റോ​ട് ​ആ​വ​ശ്യ​പ്പെ​ടും.​ജോ​സ് ​കെ.​മാ​ണി​യു​ടെ​ ​നേ​തൃ​ത്വം​ ​അം​ഗീ​ക​രി​ച്ച് ​ഔ​ദ്യോ​ഗി​ക​ ​കേ​ര​ളാ​ ​കോ​ൺ​ഗ്ര​സ്സി​ന്റെ​ ​ഭാ​ഗ​മാ​കാ​ത്ത​വ​ർ​ക്കെ​തി​രെ​ ​ക​ർ​ശ​ന​ ​ന​ട​പ​ടി​ക​ളെ​ടു​ക്കാ​ൻ​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​ക​ൾ​ക്ക് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.
ജോ​സ് ​കെ.​മാ​ണി​

പാ​ർ​ട്ടി​ ​ചി​ഹ്ന​ ​പ്ര​ശ്ന​ത്തി​ൽ​ ​ജോ​സ് ​കെ.​മാ​ണി​ ​വി​ഭാ​ഗ​ത്തി​ന്റെ​ ​വി​ജ​യം​ ​താ​ൽ​ക്കാ​ലി​ക​മാ​ണ്,​ഇ​പ്പോ​ഴ​ത്തെ​ ​ആ​ഹ്ലാ​ദം​ ​ക​ര​ച്ചി​ലാ​വാ​ൻ​ ​അ​ധി​ക​ ​സ​മ​യം​ ​വേ​ണ്ടി​വ​രില്ല. ​അ​ന്തി​മ​ ​വി​ജ​യം​ ​ഞ​ങ്ങ​ൾ​ക്കൊ​പ്പ​മാ​വും.​ ജോ​സ് ​വി​ഭാ​ഗ​ത്തെ​ ​മു​ന്ന​ണി​യി​ൽ​ ​തി​രി​കെ​ ​കൊ​ണ്ടു​വ​രു​ന്ന​ ​വി​ഷ​യം​ ​ഉ​ദി​ക്കു​ന്നി​ല്ലെ​ന്ന് ​യു.​ ​ഡി.​ ​എ​ഫ് ​ക​ൺ​വീ​ന​ർ​ ​വ്യ​ക്ത​മാ​ക്കി​യ​താ​ണ്.തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ന്റെ​ ​വി​ധി​ ​നി​യ​മ​പ​ര​മ​ല്ല.​ ​ഉ​ട​ൻ​ ​ഡ​ൽ​ഹിഹൈ​ക്കോ​ട​തി​യി​ൽ​ ​അ​പ്പീ​ൽ​ ​ന​ൽ​കും.
പി.ജെ.ജോസഫ്