neet

ന്യൂഡൽഹി : ഈ മാസം 13ന് നടക്കുന്ന നീറ്റ് എഴുതാൻ ജാമ്യം വേണമെന്ന ആവശ്യവുമായി പുൽവാമ ഭീകരാക്രമണ കേസിലെ പ്രതി എൻ.ഐ.എ. കോടതിയെ സമീപിച്ചു. കേസിലെ പ്രതികളിലൊരാളായ വൈസുൽ ഇസ്ലാമാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. ജാമ്യാപേക്ഷ മറ്റന്നാൾ പരി​ഗണിക്കും. അപേക്ഷയെ എതിർക്കുമെന്ന് ദേശീയ അന്വേഷണ ഏജൻസി അഭിഭാഷകൻ വിപിൻ കൽറയെ അറിയിച്ചു.

കഴിഞ്ഞ ഫെബ്രുവരിയിൽ തെക്കൻ കാശ്മീരിലുണ്ടായ ബോംബ് സ്ഫോടനത്തിൽ 40 സി.ആർ.പി.എഫ്. ജവാന്മാ‌ർ കൊല്ലപ്പെട്ട പുൽവാമ ഭീകരാക്രമണ കേസിൽ ആഗസ്റ്റ് 25ന് എൻ.ഐ.എ. കുറ്റപത്രം സമർപ്പിച്ചിരുന്നു. പാക്കിസ്ഥാന്റെ നിർദ്ദേശപ്രകാരം ബോംബാക്രമണം നടത്തിയെന്നാരോപിക്കപ്പെടുന്ന 19 ആളുകളുടെ പേരാണ് കുറ്റപത്രത്തിലുള്ളത്. അടുത്ത വാദം 15ന് നടക്കും.