huka

ന്യൂഡൽഹി :കൊവിഡ് വ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ ഉത്തർപ്രദേശിൽ ഹുക്ക ബാറുകൾ നിരോധിച്ച് അലഹബാദ് ഹൈക്കോടതി. റെസ്റ്റോറന്റുകളിലും കഫേകളിലും ഹുക്ക ബാറുകൾ പ്രവർത്തിക്കാൻ അനുവദിക്കരുതെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കോടതി നിർദേശം നൽകി. ജസ്റ്റിസ് ശശികാന്ത് ഗുപ്ത, ജസ്റ്റിസ് ഷമീം അഹമ്മദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ലക്‌നൗ സർവകലാശാലയിലെ നിയമ വിദ്യാർത്ഥി ഹർഗോവിന്ദ് പാണ്ഡെയുടെ കത്ത് പൊതുതാത്പര്യ ഹർജിയായി പരിഗണിച്ചാണ് നടപടി. ഈ മാസം 30 നകം ഇത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു.