ന്യൂഡൽഹി: ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് കൊവിഡ്. രോഗലക്ഷണങ്ങളില്ലാത്തതിലാൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. സമ്പർക്കത്തിൽ വന്നവർ പരിശോധനയ്ക്ക് വിധേയമാകണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
നേരത്തെ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, കർണാടക മുഖ്യമന്ത്രി യെദിയൂരപ്പ, ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ എന്നിവർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.