digit

ന്യൂഡൽഹി: അടുത്ത വർഷം മുതൽ കലണ്ടർ, ഡയറി തുടങ്ങിയവ കേന്ദ്രസർക്കാർ അച്ചടിച്ച് പുറത്തിറക്കില്ല. ഇവ ഇനി ഡിജിറ്റൽ രൂപത്തിൽ ലഭ്യമാക്കും. കൊവിഡ് സാഹചര്യം പരിഗണിച്ചും ചെലവ് കുറയ്ക്കാനായി ഡിജിറ്റൽ മാർഗത്തിലേക്ക് മാറുന്നതിന്റെയും ഭാഗമായാണിത്. ഓരോ വർഷവും വിവിധ കേന്ദ്രമന്ത്രാലയങ്ങളും വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും സ്വയംഭരണ സ്ഥാപനങ്ങളും ചുമർ കലണ്ടറുകൾ,ടേബിൾ കലണ്ടറുകൾ,ഡയറികൾ, ഫെസ്റ്റിവൽ ഗ്രീറ്റിംഗ് കാർഡുകൾ തുടങ്ങിയ അച്ചടിച്ച് പുറത്തിറക്കാറുണ്ട്. ഇവയൊക്കെ ഇനി ഡിജിറ്റൽ, ഓൺലൈൻ രൂപത്തിലേക്ക് മാറുകയാണ്. കോഫി ടേബിൾ ബുക്കുകളും പ്രസിദ്ധീകരിക്കില്ല. പകരം ഇ-ബുക്ക് രൂപത്തിൽ പ്രസിദ്ധീകരിക്കുന്നത് പരിഗണിക്കും.