ന്യൂഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സാമൂഹിക അകലം ഉറപ്പാക്കി രാജ്യത്ത് പരീക്ഷകൾ നടത്തുന്നതിന് കേന്ദ്ര ആരോഗ്യമന്ത്രാലയം മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. കുറഞ്ഞത് ആറടി അകലം ഉറപ്പാക്കി സീറ്റുകൾ ക്രമീകരിക്കണം. രോഗലക്ഷണമില്ലാത്തവരെ മാത്രമേ പ്രവേശിപ്പിക്കൂ.. പരീക്ഷാകേന്ദ്രങ്ങളിൽ പ്രവേശിക്കും മുൻപ് വിദ്യാർത്ഥികളും പരീക്ഷാ ഡ്യൂട്ടിയുള്ളവരും സ്വന്തം ആരോഗ്യനിലയെക്കുറിച്ച് സെൽഫ് ഡിക്ലറേഷൻ നൽകണം
മറ്റ് നിബന്ധനകൾ
*മാസ്‌ക്, മുഖാവരണം നിർബന്ധം
* പരീക്ഷാ കേന്ദ്രത്തിൽ പ്രവേശിക്കും മുമ്പ് കൈകഴുകൽ, തെർമൽ സ്‌കാനിംഗ്.
*കണ്ടെയ്ൻമെന്റ് സോണിന് പുറത്ത് മാത്രം പരീക്ഷാ കേന്ദ്രങ്ങൾ
*കണ്ടെയൻമെൻറ് സോണുകളിലുള്ള പരീക്ഷാർത്ഥികൾക്കും സ്റ്റാഫിനും പ്രവേശനമില്ല. ഈ വിദ്യാർത്ഥികൾക്ക് , പിന്നീട് അവസരം
* തിരക്ക് ഒഴിവാക്കാൻ വ്യത്യസ്ത സമയങ്ങളിൽ പരീക്ഷ
* പ്രായമുള്ളവർ, ഗർഭിണികൾ തുടങ്ങിയ ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവരെ പരീക്ഷാ നടത്തിപ്പിന് നിയോഗിക്കരുത്.