1-tweet
പ്രശാന്ത് ഭൂഷൺ ആദ്യ ട്വീറ്റിനൊപ്പം പങ്ക് വച്ചിരിക്കുന്ന ചിത്രം

ന്യൂഡൽഹി: ജി.ഡി.പി തകരുകയും തൊഴിലില്ലായ്​മ ഉയരുകയും ചെയ്​ത സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷപരിഹാസവുമായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത്​ ഭൂഷൺ. രണ്ട് ട്വീറ്റുകളിലൂടെയാണ് പ്രധാനമന്ത്രിയെ പരിഹസിച്ചിരിക്കുന്നത്. പ്രശാന്ത്​ ഭൂഷണിന്റെ രണ്ടു ട്വീറ്റും നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയ ഏറ്റെടുത്തു.

 ആദ്യ ട്വീറ്റ്​

''എന്താണ്​ പറയുന്നത്​ സഹോദരാ​? ഇനിയും എന്തു വികസനമാണ്​ വേണ്ടത്​? രാജ്യത്തെ ജി.ഡി.പി ഇടിവ്​​ 24 ശതമാനം ഉയർന്നു. തൊഴിലില്ലായ്​മയും 24 ശതമാനം കൂടി. കൊറോണയിൽ 80,000 വികാസമുണ്ടായി. ചൈനീസ്​ സൈന്യത്തിന്റെ സാന്നിദ്ധ്യവും ഇന്ത്യയിൽ വർദ്ധിച്ചു. ശാന്തനാകൂ. മയിലിന്​ തീറ്റ കൊടുക്കൂ. ഇന്ത്യൻ ഇനത്തിലെ പട്ടികളെ വളർത്തൂ. കളിപ്പാട്ടം നിർമിക്കൂ''. രാജ്യത്ത്​ വികസനം നടത്തിയിട്ടുണ്ടെങ്കിൽ എന്തുകൊണ്ടാണ്​ കാണാനാകാത്തതെന്ന അർണബിന്റെ ചോദ്യത്തിന്​ 'ഇൗ വികസനം ലക്ഷണങ്ങൾ ഇല്ലാത്തതാണ്​, അത്​ നടക്കുന്നുണ്ട്​. ​പക്ഷേ കാണാൻ സാധിക്കില്ല' എന്ന മറുപടി​ നൽകുന്ന ചിത്രമാണ്​ ട്വീറ്റിനൊപ്പമുള്ളത്.

 രണ്ടാമത്തെ ട്വീറ്റ്
''ജി.ഡി.പി ഇടിവ്​ 24 ശതമാനമായി ഉയരുന്നതിനാൽ, മോദിജിക്ക്​ രാത്രി എട്ടുമണിക്ക്​ ബാൽക്കണിയിലേക്ക്​ വിളിക്കാൻ സമയമായി '' എന്ന അടിക്കുറിപ്പിലുള്ള ട്വീറ്റിൽ മുങ്ങികൊണ്ടിരിക്കുന്ന കപ്പലിൽ നിന്ന്​ ജി.ഡി.പി നിരക്ക്​ ഉയരുന്നുവെന്ന്​ പറയുന്നതും ബാൽക്കണിയിൽ നിന്ന്​ പാത്രം കൊട്ടിയശേഷം ജി.ഡി.പിയോട്​ ഉയരാൻ പറയുന്നതുമായ കാർട്ടൂണുമുണ്ട്.