covid-

ന്യൂഡൽഹി: ലോകത്ത് കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യ. 24 മണിക്കൂറിനിടെ 83,883 പുതിയ രോഗികൾ. 24 മണിക്കൂറിനിടെ 1043മരണം. രാജ്യത്തെ ആകെ മരണം 67,376 എത്തി. ആകെ രോഗികളുടെ എണ്ണം 38 ലക്ഷം കടന്നു.

ലോകത്ത്​ ഏറ്റവും കൂടുതൽ കൊവിഡ്​ ബാധിതരുള്ള അ​മേരിക്കയെയും ബ്രസീലിനെയും മറകടികടന്നാണ്​ ഇന്ത്യ പ്രതിദിനരോഗികളിൽ ലോകത്ത് ഒന്നാമതെത്തിയത്. മഹാരാഷ്​ട്രയിലാണ്​ ഏറ്റവും കൂടുതൽ രോഗികൾ. ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്​, തമിഴ്​നാട്​, കർണാടക എന്നിവിടങ്ങളിലും രോഗികളുടെ എണ്ണം ഉയരുന്നുണ്ട്​. രാജ്യത്തെ രോഗികളിൽ 62 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്. 29 ലക്ഷം പേരാണ്​ ഇതുവരെ കൊവിഡ് മുക്തി നേടിയത്​.