dileep
സഹോദരന്മാർക്കൊപ്പം ദിലീപ് കുമാർ (ഫയൽ ചിത്രം)

ന്യൂഡൽഹി: ബോളിവുഡ് നടൻ ദിലീപ് കുമാറിന്റെ സഹോദരൻ അസ്ലം ഖാനു പിന്നാലെ ഇളയ സഹോദരൻ ഇഹ്സാൻ ഖാനും (92) കൊവിഡ് ബാധിച്ച് മരിച്ചു. ലീലാവതി ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെ 7.30 ഓടെയായിരുന്നു മരണം. ഹൃദയ രോഗവും ഉയർന്ന രക്തസമ്മർദ്ദവും അൽഷിമേഴ്സും ഉണ്ടായിരുന്നതായി ഡോക്ടർ ജലീൽ പാർക്കർ പറഞ്ഞു. അസ്ലം ഖാൻ കൊവിഡ്
ബാധിച്ച് രണ്ടാഴ്ച മുൻപാണ് മരിച്ചത്. ശ്വാസതടസത്തെ തുടർന്ന് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. ദിലീപ്‌കുമാർ സുരക്ഷിതനാണെന്നും സ്വയം ക്വാറന്‍റീനിലാണെന്നും ട്വിറ്ററിലൂടെ ബന്ധപ്പെട്ടവർ അറിയിച്ചു.