ന്യൂഡൽഹി: കർണാടക മുൻ എം.എൽ.എയും മുതിർന്ന ജെ.ഡി.എസ് നേതാവുമായ അപ്പാജി ഗൗഡ (67) കൊവിഡ് ബാധിച്ചു മരിച്ചു. ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഹൃദയ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. സംസ്കാരം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം നടക്കും. ഷിമോഗയിലെ ഭദ്രാവതി നിയമസഭാ മണ്ഡലത്തെയാണ് അപ്പാജി ഗൗഡ പ്രതിനിധീകരിച്ചത്. 1994 തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചു ജയിച്ചു. 2013ലാണ് അദ്ദേഹം ജെ.ഡി.എസിൽ ചേർന്നത്.