knife

ന്യൂഡൽഹി: ദൈവത്തെ പ്രീതിപ്പെടുത്താനായി ഭാര്യയെ അരുംകൊല ചെയ്ത് ഭർത്താവ്. 45കാരിയായ ഭാര്യയുടെ തല വെട്ടിമാറ്റി തലയും ഉടലും വീട്ടിനകത്തെ പൂജാ മുറിയിൽ പ്രത്യേകമായി സംസ്‌കരിച്ചാണ് ഭർത്താവ് പൂജ ചെയ്തത്. തുടർന്ന് ഇയാൾ നാട്ടിൽ നിന്നും മുങ്ങി. മദ്ധ്യപ്രദേശിലെ സിംഗ്രോളി ജില്ലയിൽ ബുധനാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം. അമ്മയെ കാണാതായതോടെ ആൺ മക്കൾ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തെക്കൻ മദ്ധ്യപ്രദേശിലെ വനാതിർത്തിയിൽ നിന്ന് 50കാരനായ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ദിവസങ്ങൾക്ക് മുമ്പ് അച്ഛൻ ദൈവത്തെ പ്രീതിപ്പെടുത്താനെന്ന പേരിൽ ആടിനെ കൊന്ന് പൂജാ മുറിയിൽ കുഴിച്ചിട്ടതായി മക്കൾ മൊഴി നൽകിയിരുന്നു. ഇതാണ് 42കാരിയുടെ മരണത്തെക്കുറിച്ചുള്ള പൊലീസ് അന്വേഷണം ഭർത്താവിലേക്ക് നീങ്ങാനിടയാക്കിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. അന്ധവിശ്വാസമാണ് പ്രതിയെ ഈ ക്രൂരകൃത്യം ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.