ന്യൂഡൽഹി:വാഹനമോടിക്കുമ്പോൾ മാസ്ക് നിർബന്ധമായും ധരിക്കണമെന്നുള്ള തരത്തിൽ ഒരു മാർഗനിർദേശവും പുറപ്പെടുവിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.ഒറ്റയ്‌ക്ക് വാഹനമോടിക്കുമ്പോഴോ സൈക്കിളിൽ യാത്രചെയ്യുമ്പോഴോ മാസ്ക് നിർബന്ധമില്ല എന്നാൽ കൂടെയാരെങ്കിലുമുണ്ടെങ്കിൽ സാധാരണ കൊവിഡ് പ്രോട്ടോകോൾ അനുശാസിക്കുന്ന സാമൂഹിക അകലവും മാസ്ക് ധരിക്കലും പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൺ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.