ന്യൂഡൽഹി:1989ൽ പതിനൊന്നുപേരെ മാരകായുധങ്ങൾ ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ 79കാരനെ 29 വർഷത്തെ ജയിൽവാസത്തിന് ശേഷം മോചിപ്പിച്ച് സുപ്രീംകോടതി. ഉത്തർപ്രദേശുകാരനായ മുന്നയ്‌ക്കാണ് ജസ്റ്റിസ് എൻ.വി. രമണ അദ്ധ്യക്ഷനായ ബെഞ്ച് മോചനം സാധ്യമാക്കിയത്.
1989 ഫെബ്രുവരിയിൽ അറസ്റ്റിലായ മുന്നയേയും കൂട്ടാളികളെയും ഉത്തർപ്രദേശ് ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കൂട്ടാളികളെ കഴിഞ്ഞ മാസം യു.പി ഹൈക്കോടതി മോചിപ്പിച്ചെന്നും അതിനാൽ തനിക്കും മോചനം അനുവദിക്കണമെന്നുമുള്ള മുന്നയുടെ വാദം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു.