rajnath

ന്യൂ​ഡ​ൽ​ഹി​:​ ​അ​തി​ർ​ത്തി​യി​ൽ​ ​ആ​വ​ർ​ത്തി​ക്കു​ന്ന​ ​ചൈ​നീ​സ് ​പ്ര​കോ​പ​ന​ത്തി​ൽ​ ​നി​ല​പാ​ട് ​ക​ടു​പ്പി​ച്ച​ ​ഇ​ന്ത്യ​യെ​ ​ചൈ​ന​ ​നേ​രി​ട്ട് ​ച​ർ​ച്ച​യ്‌​ക്ക് ​ക്ഷ​ണി​ച്ച​തോ​ടെ​ ​റ​ഷ്യ​യി​ൽ​ ​ഇ​രു​ ​രാ​ജ്യ​ങ്ങ​ളു​ടെ​യും​ ​പ്ര​തി​രോ​ധ​മ​ന്ത്രി​മാ​ർ​ ​ത​മ്മി​ൽ​ ​കൂ​ടി​ക്കാ​ഴ്ച​ ​ന​ട​ന്നു.​ ​
റ​ഷ്യ​യി​ൽ​ ​ഷാ​ങ്ഹാ​യ് ​സ​ഹ​ക​ര​ണ​ ​രാ​ജ്യ​ങ്ങ​ളി​ലെ​ ​പ്ര​തി​രോ​ധ​മ​ന്ത്രി​മാ​രു​ടെ​ ​സ​മ്മേ​ള​ന​ത്തി​നി​ടെ​ ​ഇ​ന്ന​ലെ​ ​രാ​ത്രി​​​ ​ഇ​ന്ത്യ​ൻ​ ​സ​മ​യം​ 9.30​നാ​ണ് ​ച​ർ​ച്ച​ ​ന​ട​ന്ന​ത്.
പ്ര​തി​രോ​ധ​മ​ന്ത്രി​ ​രാ​ജ്നാ​ഥ് ​സിം​ഗി​നെ​ ​വ്യാ​ഴാ​ഴ്ച​ ​ചൈ​നീ​സ് ​പ്ര​തി​രോ​ധ​മ​ന്ത്രി​ ​വീ​ ​ഫെം​ഗെ​യാ​ണ് ​ച​ർ​ച്ച​യ്ക്ക് ​ക്ഷ​ണി​ച്ചെ​ങ്കി​​​ലും​ ​ചൈ​ന​യു​മാ​യി​ ​റ​ഷ്യ​യി​ൽ​ ​ച​ർ​ച്ച​ ​ന​ട​ത്തി​ല്ലെ​ന്നാ​യി​രു​ന്നു​ ​ഇ​ന്ത്യ​യു​ടെ​ ​ആ​ദ്യ​ ​നി​ല​പാ​ട്.​ ​ഷാ​ങ്ഹാ​യി​ ​സ​മ്മേ​ള​നം​ ​ഇ​ന്ന് ​തീ​രാ​നി​രി​ക്കെ​യാ​ണ് ​ചൈ​ന​യു​ടെ​ ​ക്ഷ​ണം​ ​വീ​ണ്ടും​ ​വ​ന്ന​ത്. ചൈ​നീ​സ് ​പ്ര​സി​ഡ​ന്റ് ​ഷീ​ ​ജി​ൻ​പിം​ഗി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ​ട്ടാ​ള​ത്തെ​ ​നി​യ​ന്ത്രി​ക്കു​ന്ന​ ​കേ​ന്ദ്ര​ ​മി​ലി​ട്ട​റി​ ​ക​മ്മി​ഷ​നി​ലെ​ ​നാ​ല് ​അം​ഗ​ങ്ങ​ളി​ൽ​ ​ഒ​രാ​ളാ​ണ് ​വീ​ ​ഫെം​ഗെ.
മേ​യി​ൽ​ ​വ​ട​ക്ക​ൻ​ ​ല​ഡാ​ക് ​അ​തി​ർ​ത്തി​യി​ൽ​ ​സം​ഘ​ർ​ഷം​ ​ഉ​ട​ലെ​ടു​ത്ത​ ​ശേ​ഷം​ ​ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ​ ​ന​ട​ക്കു​ന്ന​ ​നി​ർ​ണാ​യ​ക​ ​ച​ർ​ച്ച​യാ​ണി​​​ത്.​ ​നേ​ര​ത്തെ​ ​വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രി​ ​എ​സ്.​ ​ജ​യ​ശ​ങ്ക​റും​ ​ദേ​ശീ​യ​ ​സു​ര​ക്ഷാ​ ​ഉ​പ​ദേ​ഷ്‌​ടാ​വ് ​അ​ജി​ത് ​ഡോ​വ​ലും​ ​ചൈ​നീ​സ് ​വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രി​ ​വാം​ഗ് ​യി​യും​ ​ത​മ്മി​ൽ​ ​ഫോ​ണി​ൽ​ ​ച​ർ​ച്ച​ ​ന​ട​ത്തി​യി​രു​ന്നു.


@ഇന്ത്യ പൂർണ സജ്ജം: കരസേനാ മേധാവി

ചൈനീസ് അതിർത്തിയിലെ ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യൻ സേന എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് കരസേനാ മേധാവി ജനറൽ എം.എം. നരാവനെ പറഞ്ഞു. സേനാവിന്യാസം വിലയിരുത്താൻ ലഡാക് മേഖലയിൽ നടത്തിയ രണ്ടു ദിവസത്തെ സന്ദർശനത്തിൽ ജവാൻമാരുടെ ആത്മവിശ്വാസം നേരിട്ടു മനസിലായി. നമ്മുടെ ജവാൻമാർ ഏറ്റവും മികച്ചതാണ്. ഏത് വെല്ലുവിളിയും നേരിടാൻ അവർ തയ്യാറാണ്. അതിർത്തിയിൽ ഒരു മാറ്റവും വരുത്താൻ ആർക്കും സാധിക്കില്ല.

ഐ.ടി.ബി.എഫ് മേധാവിയും ലഡാക്കിൽ

ചൈനയുമായുള്ള അതിർത്തി കാക്കുന്ന ഇൻഡോ - ടിബറ്റൻ ബോർഡർ ഫോഴ്സിന്റെ (ഐ.ടി.ബി.എഫ്) മേധാവി എസ്.എസ്. ദേസ്‌വാൾ ആറുദിവസം ലഡാക്കിൽ ചെലവിട്ട് സ്ഥിതിഗതികൾ വിലയിരുത്തി. വടക്കൻ ലഡാക്കിൽ സബ്സെക്‌ടർ നോർത്തിനും സബ് സെക്‌ടർ സൗത്തിനുമിടയിൽ 5000 ഐ.ടി.ബി.എഫ് സേനാംഗങ്ങൾ കാവലിനുണ്ട്.

പാകിസ്ഥാന് റഷ്യ

ആയുധം നൽകില്ല

ഇന്ത്യയുടെ അഭ്യർത്ഥന മാനിച്ച്,​ പാകിസ്ഥാന് ആയുധങ്ങൾ നൽകില്ലെന്ന് റഷ്യയുടെ ഉറപ്പ്. റഷ്യയിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും റഷ്യൻ പ്രതിരോധ മന്ത്രി ജനറൽ സെർജി ഷൊയ്ഗുവും തമ്മിൽ നടത്തിയ ചർച്ചയിലാണ് ധാരണ. ഇന്ത്യ-റഷ്യ പ്രതിരോധ സഹകരണം വിപുലപ്പെടുത്താനും തീരുമാനിച്ചു.


മേ​ഖ​ല​യി​ൽ​ ​സ​മാ​ധാ​നം​ ​നി​ല​നി​റു​ത്താൻ ​ ​പ​ര​സ്പ​ര​ ​വി​ശ്വാ​സ​ത്തി​ന്റെ​യും​ ​അ​ക്ര​മ​രാ​ഹി​ത്യ​ത്തി​ന്റെ​യും​ ​അ​ന്ത​രീ​ക്ഷം​ ​വേണം
പ്ര​തി​രോ​ധ​ ​മ​ന്ത്രി​ ​രാ​ജ്നാ​ഥ് ​സിം​ഗ്
(​റ​ഷ്യ​യി​ൽ​ ​ചേ​ർ​ന്ന​ ​പ്ര​തി​രോധ മ​ന്ത്രി​മാ​രു​ടെ​ ​യോ​ഗ​ത്തി​ൽ)