ന്യൂഡൽഹി: നാലും പെൺകുഞ്ഞുങ്ങൾ പിറന്ന നിരാശയിൽ അവസാനം പിറന്ന കുഞ്ഞിന് വിഷം നൽകി കൊലപ്പെടുത്തി അച്ഛൻ. അസമിലെ ചിരാംഗ് ജില്ലയിലെ ഉസ്‌മാൻ അലിയാണ് 9 മാസം പ്രായമുള്ള മകളെ വിഷം നൽകി കൊലപ്പെടുത്തിയത്.
പെൺകുഞ്ഞങ്ങൾക്ക് ജന്മം നൽകുന്നുവെന്ന് ആരോപിച്ച് ഭർത്താവ് തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നെന്ന് ഭാര്യ സൽമ പറഞ്ഞു. മകളെ ഭർത്താവ് കൊന്നതറിഞ്ഞ സൽമയാണ് പൊലീസിൽ പരാതി നൽകിയത്.
പൊലീസ് അന്വേഷണത്തിൽ കുഞ്ഞിന്റെ മൃതദേഹം പ്രതിയുടെ വീടിനടുത്തെ ശ്മശാനത്തിൽ നിന്നു കണ്ടെത്തി. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കൈമാറിയെന്ന് പൊലീസ് പറഞ്ഞു. ഉസ്മാൻ അലി ഒളിവിലാണെന്നും ഇയാൾക്കായുള്ള അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.