ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 40 ലക്ഷം കടന്നു. മരണം എഴുപതിനായിരത്തോടടുത്തു. പ്രതിദിന രോഗികളുടെ എണ്ണം തുടർച്ചയായ രണ്ടാം ദിവസവും 80,000 കടന്നു. വ്യാഴാഴ്ച 84,156 പുതിയ രോഗികളും 1,083 മരണവും റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 66,659 പേർ കൊവിഡ് മുക്തരായെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 30 ലക്ഷം കടന്നു. തുടർച്ചയായി എട്ടാം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം 60,000ന് മുകളിലായി. കൊവിഡ് മുക്തിനിരക്ക് 77.15 ശതമാനം. രോഗവിമുക്തരുടെ എണ്ണം ചികിത്സയിലുള്ളവരുടെ എണ്ണത്തേക്കാൾ (8,31,124) 22 ലക്ഷത്തിലധികമായി. രോഗികളിൽ 21.11 ശതമാനം മാത്രമാണ് ചികിത്സയിലുള്ളത്. മരണനിരക്ക് 1.74 ശതമാനം.
ഡൽഹിയിൽ ഇന്നലെ 2914 പുതിയ രോഗികൾ. 13 മരണം. ആക്ടീവ് കേസുകൾ 18,842 ആയി ഉയർന്നു. അടുത്തിടെ ആക്ടീവ് കേസുകൾ പതിനായിരത്തിന് താഴേക്ക് എത്തിയിരുന്നു. ആകെ രോഗികൾ 1.85 ലക്ഷം കടന്നു.
ഒഡിഷയിലെ ബി.ജെ.ഡി എം.പി രമേഷ് ചന്ദ്രയ്ക്ക് കൊവിഡ്.
ആന്ധ്രയിൽ 10,776 പുതിയ രോഗികളും 76 മരണവും
തമിഴ്‌നാട്ടിൽ രോഗികളുടെ എണ്ണം നാലരലക്ഷം കടന്നു. ഇന്നലെ 5976 പുതിയ രോഗികളും 79 മരണവും.
യു.പി - 6074, ബിഹാർ -1978,തെലങ്കാന - 2478, ഒഡിഷ - 3267, ഹരിയാന - 1884,പഞ്ചാബ് - 1498 എന്നിങ്ങനെ പുതിയ രോഗികൾ