nana-patole

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ സ്പീക്കർക്ക് കൊവിഡ്. കോൺഗ്രസ് നേതാവ് നാനാ പട്ടോളയ്ക്കാണ് രോഗം. നേരത്തെ സ്പീക്കറുടെ പേഴ്‌സണൽ അസിസ്റ്റന്റിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഏഴിനും എട്ടിനുമാണ് സംസ്ഥാന നിയമസഭയുടെ വർഷകാല സമ്മേളനം നടക്കുന്നത്.

 രാജസ്ഥാനിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ സതിഷ് പൂനിയയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു.

 കൊവിഡ് മുക്തനായ കർണാടകയിലെ കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിനെ പനിയെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.