ന്യൂഡൽഹി : തെലങ്കാന ധനകാര്യമന്ത്രി ഹരീഷ് റാവുവിന് കൊവിഡ് സ്ഥിരീകരിച്ചു. താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അഭ്യർത്ഥിച്ചു.
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്.
യു.പിയിൽ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പ്രതിദിന രോഗികൾ. 6692 പുതിയ രോഗികളും 81 മരണവും.
കൊവിഡ് രോഗവ്യാപനം നിയന്ത്രിക്കാൻ ശക്തമായ നടപടികളെടുക്കാനും മരണനിരക്ക് ഒരുശതമാനത്തിൽ താഴെയാക്കാനും മഹാരാഷ്ട്ര, ആന്ധ്ര, കർണാടക സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകി. 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത 46 ശതമാനം ആക്ടീവ് കേസുകളും ഈ മൂന്ന് സംസ്ഥാനങ്ങളിലായാണ്. പ്രതിദിന കൊവിഡ് മരണങ്ങളിൽ 52 ശതമാനവും ഈ സംസ്ഥാനങ്ങളിലായാണെന്നും കേന്ദ്രആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി.