ന്യൂഡൽഹി: രാജ്യവ്യാപകമായി സെപ്തംബർ 12 മുതൽ 80 പ്രത്യേക ട്രെയിനുകൾ ഓടിക്കുമെന്ന് റെയിൽവെ ബോർഡ് ചെയർമാൻ വി.കെ യാദവ് അറിയിച്ചു. സെപ്തംബർ 10 മുതൽ റിസർവേഷൻ ആരംഭിക്കും. നിലവിൽ ഓടുന്ന 230 പ്രത്യേക ട്രെയിനുകൾക്ക് പുറമെയാണിത്. കേരളത്തിലേക്ക് ട്രെയിനില്ല. സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടാൽ പരീക്ഷകൾക്കും മറ്റുമായി പ്രത്യേക ട്രെയിനുകൾ അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു.