ന്യൂഡൽഹി: റെയിൽവേയിലെ 140640 ഒഴിവുകളിലേക്ക് കമ്പ്യൂട്ടർ അടിസ്ഥാനത്തിലുള്ള ആദ്യഘട്ട പരീക്ഷ ഡിസംബർ 15 മുതൽ നടത്തുമെന്ന് റെയിൽവെ ബോർഡ് ചെയർമാൻ വി.കെ .യാദവ് അറിയിച്ചു. ഗാർഡ്, ക്ലർക്ക് തുടങ്ങിയവ ഉൾപ്പെടുന്ന നോൺ ടെക്‌നിക്കൽ പോപ്പുലർ വിഭാഗം, ട്രാക്ക് മെയിന്റനേഴ്‌സ്, പോയിന്റ്സ്‌മാൻ തുടങ്ങിയ ലെവൽ ഒന്ന് , ഐസൊലേറ്റഡ് ആൻഡ് മിനിസ്റ്റീരിയൽ എന്നിങ്ങനെ മൂന്ന് കാറ്റഗറികളിലാണ് ഒഴിവുകൾ. കൊവിഡ് സാഹചര്യം മൂലമാണ് ഈ ഒഴിവുകളിലേക്ക് പരീക്ഷ വൈകിയതെന്നും അദ്ദേഹം അറിയിച്ചു.