deepender-hooda

ന്യൂഡൽഹി: ഹരിയാനയിലെ കോൺഗ്രസ് നേതാവും എം.പിയുമായ ദീപേന്ദ്രർ സിംഗ് ഹൂഡയ്ക്ക് കൊവിഡ്. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി സമ്പർക്കത്തിൽ വന്നവർ ഉടൻ കൊവിഡ് പരിശോധനയ്ക്ക് വിധേയമാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. അടുത്തിടെ ബറോഡ മണ്ഡലത്തിലെ ഒരു ചടങ്ങിൽ പങ്കെടുത്തിരുന്നു. ഈ പരിപാടിയിൽ പങ്കെടുത്തവരിൽ കൊവിഡ് സ്ഥിരീകരിക്കുന്ന നാലാമത്തെ നേതാവാണ് ദീപേന്ദ്രർ സിംഗ് ഹൂഡ.

കൊവിഡ് അതിരൂക്ഷമായി തുടരുന്ന കർണാടകയിൽ ഒരു മന്ത്രിക്ക് കൂടി കൊവിഡ്. തൊഴിൽവകുപ്പ് മന്ത്രി എ. ശിവറാം ഹെബ്ബാറിനും ഭാര്യയ്ക്കുമാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്. ലക്ഷണങ്ങളില്ലാത്തതിനാൽ ഹോം ക്വാറന്റെയിനിലാണെന്ന് അദ്ദേഹം അറിയിച്ചു.

കർണാടകയിൽ നേരത്തെ മുഖ്യമന്ത്രി യെഡിയൂരപ്പ, ആരോഗ്യ മന്ത്രി ശ്രീരാമലു, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഡി.കെ ശിവകുമാർ തുടങ്ങിയവർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.