plane-refund

ന്യൂഡൽഹി: കൊവിഡ് അടച്ചിടലിനെത്തുടർന്ന് റദ്ദാക്കിയ മുഴുവൻ ടിക്കറ്റുകളുടെയും തുക വിമാനക്കമ്പനികൾ തിരിച്ചുനൽകണമെന്ന യാത്രക്കാരുടെ ആവശ്യത്തിന് പരിഹാരം കണ്ടെത്തിയെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. പ്രവാസി ലീഗൽ സെൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം നൽകിയ ഹർജിയുമായി ബന്ധപ്പെട്ട സോളിസിറ്റർ ജനറൽ തുഷാർ മേത്ത ജസ്റ്റിസ് അശോക് ഭൂഷൺ ഉൾപ്പെട്ട ബെഞ്ചിന് മുൻപാകെ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കേസ് 9ന് വീണ്ടും പരിഗണിക്കും.