modi-amit-shah

ന്യൂഡൽഹി: എടനീർ മഠാധിപതി കേശവാനന്ദ ഭാരതി ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും ദുഃഖം രേഖപ്പെടുത്തി.''സാമൂഹ്യസേവനത്തിലും താഴേത്തട്ടിലുള്ളവരെ ശാക്തീകരിക്കുന്നതിലും നൽകിയ സംഭാവനകളിലൂടെ കേശവാനന്ദ ഭാരതി ജിയെ നാം എപ്പോഴും സ്മരിക്കും. ഇന്ത്യയുടെ സമൃദ്ധമായ സംസ്‌കാരത്തോടും നമ്മുടെ മഹത്തായ ഭരണഘടനയോടും അദ്ദേഹം ആഴത്തിൽ ചേർന്നുനിന്നിരുന്നു. വരുംതലമുറകളെ അദ്ദേഹം തുടർന്നും പ്രചോദിപ്പിക്കും. ഓം ശാന്തി.'' പ്രധാനമന്ത്രി പറഞ്ഞു. അതുല്യ തത്ത്വജ്ഞാനിയും ദാർശിനികനുമായി സ്വാമിയുടെ നിര്യാണം രാജ്യത്തിന് വലിയ നഷ്ടമാണെന്ന് അമിത്ഷാ ട്വിറ്ററിൽ കുറിച്ചു.