plane-ticket

ന്യൂഡൽഹി: കൊവിഡ് അടച്ചിടലിനെത്തുടർന്ന് റദ്ദാക്കിയ മുഴുവൻ ടിക്കറ്റുകളുടെയും തുക വിമാനക്കമ്പനികൾ തിരികെ നൽകണമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ അറിയിച്ചു. പ്രവാസി ലീഗൽ സെൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം നൽകിയ ഹർജിയുമായി ബന്ധപ്പെട്ട സോളിസിറ്റർ ജനറൽ തുഷാർ മേത്ത ജസ്റ്റിസ് അശോക് ഭൂഷൺ ഉൾപ്പെട്ട ബെഞ്ചിന് മുൻപാകെ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

മാർച്ച് 2021 ന് മുൻപ് ഈ ടിക്കറ്റുകളിലുള്ള തുക ക്രെഡിറ്റാക്കി ടിക്കറ്റെടുത്തവർക്ക് യാത്രചെയ്യാം. അല്ലെങ്കിൽ ടിക്കറ്റ് (ക്രെഡിറ്റ്) മറ്റൊർക്കെങ്കിലും മറിച്ച് നൽകാം. ഇത്തരത്തിലൊന്നും ഉപയോഗിച്ചിട്ടില്ലെങ്കിൽ മാർച്ച് 25നും മെയ് 3നും ഇടയിൽ ബുക്ക് ചെയ്തിട്ടുള്ള ആഭ്യന്തര, അന്താരാഷ്ട്ര വിമാനടിക്കറ്റുകളുടെയും തുക വിമാനക്കമ്പനികൾ തിരികെ നൽകണം. സുപ്രീംകോടതി ഈ കേസ് 9ന് വീണ്ടും പരിഗണിക്കും.