kan

ന്യൂഡൽഹി: മുംബയ് 'പാക് അധിനിവേശ കാശ്മീർ' എന്ന പരാമർശത്തിൽ പ്രതിഷേധമുയരുന്നതിനിടെ ബോളിവുഡ് നടി കങ്കണ റണാവത്തിന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഒരു സ്വകാര്യ സുരക്ഷ ഉദ്യോഗസ്ഥനും, കമാൻഡോകളും ഉൾപ്പെടെ 11 പൊലീസുകാരും കങ്കണയുടെ സുരക്ഷക്കുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

​ക​ങ്ക​ണ​ ​ഹി​മാ​ച​ലി​ന്റെ​ ​
മ​ക​ൾ:​ ​ജ​യ്‌​റാം​ ​താ​ക്കൂർ

കങ്കണ ഹിമാചൽ പ്രദേശിന്റെ മകളാണെന്നും അതിനാൽ തന്നെ സുരക്ഷ ഒരുക്കേണ്ടത് സംസ്ഥാനത്തിന്റെ കടമയാണെന്നും ഒൻപതിന് മുംബയിലെത്തുന്ന കങ്കണയ്ക്ക് അവിടേയും സുരക്ഷ ഒരുക്കുമെന്നും ഹിമാചൽപ്രദേശ് മുഖ്യമന്ത്രി ജയ്‌റാം താക്കൂർ അറിയിച്ചു. കങ്കണയുടെ സഹോദരിയും പിതാവും സർക്കാരിനോട് സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി വ്യക്തമാക്കി.

നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ മഹാരാഷ്ട്ര സർക്കാരിനെതിരെയും മുംബയ് പൊലീസിനെതിരെയും കങ്കണ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതോടെ കങ്കണക്കെതിരെ ആക്ഷേപവുമായി ശിവസേന നേതാവ് സഞ്ജയ് റാവുത്തും രംഗത്തെത്തി. തുടർന്നാണ് മുംബയ് പാക് അധിനിവേശ കാശ്മീർ പോലെയാണെന്ന് കങ്കണ ട്വീറ്റ് ചെയ്തത്. ഇത് വിവാദത്തിലായതോടെ കോൺഗ്രസും ശിവസേനയും എൻ.സി.പിയും ഉൾപ്പെടെയുള്ള പാർട്ടികൾ കങ്കണയ്‌ക്കെതിരെ രംഗത്തെത്തി. മുംബയിൽ പ്രവേശിച്ചാൽ കങ്കണയുടെ കാല് തല്ലിയൊടിക്കുമെന്ന് ശിവസേന എം.എൽ.എ പ്രതാപ് സർനായിക് ഭീഷണിപ്പെടുത്തിയിരുന്നു. കങ്കണ പാക് അധീന കാശ്മീരിലേക്ക് പോവുന്നതാണ് നല്ലതെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവുത്തും വ്യക്തമാക്കി. ഇതോടെ ഒൻപതിന് മുംബയിലേക്ക് എത്തുമെന്നും ധൈര്യമുള്ളവർ തടയാൻ വരട്ടെയെന്നും കങ്കണ തിരിച്ചടിച്ചു.

''ഒരു രാജ്യസ്നേഹിയുടെ ശബ്ദത്തെ ഇല്ലാതാക്കാൻ കഴിയില്ലെന്നാണ്​ ഇത്​ തെളിയിക്കുന്നത്​. ബഹുമാനപ്പെട്ട അമിത് ഷായോട് നന്ദിയുണ്ട്​. അദ്ദേഹത്തിന് വേണമെങ്കിൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം മുംബയിലേക്ക് പോകാമെന്ന്​ എന്നെ ഉപദേശിക്കാമായിരുന്നു. എന്നാൽ അദ്ദേഹം ഇന്ത്യയുടെ മകളെ ബഹുമാനിക്കുകയും അവളുടെ അഭിമാനവും ആത്മവിശ്വാസവും സംരക്ഷിക്കുകയും ചെയ്തു. ആദരവ്. ജയ് ഹിന്ദ്''

കങ്കണയുടെ ട്വീറ്റ്