kk

ന്യൂഡൽഹി: ജൂനിയർ അഭിഭാഷകന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ ക്വാറന്റൈനിൽ പ്രവേശിച്ചു. വേണുഗോപാൽ ക്വാറന്റൈനിൽ പോയ കാര്യം അഡിഷണൽ സോളിസിറ്റർ ജനറൽ എസ്.വി.രാജു സുപ്രീംകോടതിയെ അറിയിച്ചു. അറ്റോർണി ജനറൽ ഹാജരാകേണ്ട കേസുകൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് ട്രൈബ്യൂണലുകളിലെ ഒഴിവുകൾ സംബന്ധിച്ച കേസ് സുപ്രീംകോടതി 15ലേക്ക് മാറ്റിവച്ചു.